പൈങ്ങോട്ടൂര്‍ പഞ്ചായത്ത് എൽഡിഎഫിന്‌; സീമ സിബി പ്രസിഡന്റ്‌



കൊച്ചി/കവളങ്ങാട്> പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു.ഇതോടെ പൈങ്ങോട്ടൂർ പഞ്ചായത്ത്‌ എൽഡിഎഫ്‌ പിടിച്ചു.  13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴുപേര്‍ സീമക്കും നാലുപേര്‍ യുഡിഎഫ് സ്ഥാനാര്‍ഥി മില്‍സി ഷാജിക്കും വോട്ട് ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ജെയ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസ് അംഗം ഹരീഷ് രാജപ്പന്റെ വോട്ട് അസാധുവായി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ 13 സീറ്റിൽ 6 എൽഡിഎഫും 6 യുഡിഎഫും ഒരു കോൺഗ്രസ്‌ വിമതയുമാണ്‌ ജയിച്ചത്‌. തുടർന്ന്‌ കോൺഗ്രസ്‌ വിമതയായി ജയിച്ച സിസി ജെയ്‌സണെ യുഡിഎഫ്‌ പിന്തുച്ച്‌ പ്രസിഡന്റാക്കിഭരണം പിടിക്കുകയായിരുന്നു. പ്രസിഡന്റിനൊപ്പം നിൽക്കുന്ന ഉപജാപകസംഘം തേജോവധം ചെയ്യുന്നതിലും ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നതിലും പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന്‌ എൽഡിഎഫ്‌ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരികയും പ്രസിഡന്റ്‌ പുറത്താകുകയുമായിരുന്നു. പത്താംവാർഡിൽ സ്വതന്ത്രനായി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് സ്ഥാനം രാജിവയ്‌ക്കുകയും എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ്‌ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്‌. സെപ്‌തംബർ 27ന്‌ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ നിസാര്‍ മുഹമ്മദിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. Read on deshabhimani.com

Related News