രാജ്യദ്രോഹക്കുറ്റം നേരത്തേ 
ഒഴിവാക്കേണ്ടതായിരുന്നു: ഇളയിടം



ആലുവ രാജ്യദ്രോഹക്കുറ്റം ഇന്ത്യയിൽ നേരത്തേ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) 15–--ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാർ (മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ പ്രിയദർശിനി ടൗൺഹാളിൽ നടന്ന സെമിനാറിൽ യൂണിയൻ പ്രസിഡന്റ് പി എൻ നന്ദകുമാരൻനായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി എച്ച് വിനീത, സ്വാഗതസംഘം ജനറൽ കൺവീനർ പി വൈ വർഗീസ്, ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ് എസ് അനിൽ, ആലുവ നഗരസഭാ കൗൺസിലർ ശ്രീലത വിനോദ്‌കുമാർ, യൂണിയൻ ട്രഷറർ വി രാജേഷ്, വൈസ് പ്രസിഡന്റ് എം വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News