ആരോഗ്യപ്രവർത്തക സുരക്ഷാനിയമത്തിൽ സെക്യൂരിറ്റി ജീവനക്കാർ; സർക്കാർ നിലപാട് തേടി ഹൈക്കോടതി



കൊച്ചി > ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെ ആരോഗ്യപ്രവർത്തക സുരക്ഷാനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ആശുപത്രികളിൽ ഡോക്‌ടർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും നേരെനടക്കുന്ന ആക്രമണങ്ങൾക്കിടയിൽ സെക്യൂരിറ്റി ജീവനക്കാർക്കും മർദനമേൽക്കുന്നുണ്ടെന്ന ആശുപത്രി മാനേജ്‌മെന്റ്‌ അസോസിയേഷന്റെ പരാതിയെ തുടർന്നാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം. കോട്ടക്കലിൽ ഡോക്‌ടറെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞ സെക്യൂരിറ്റിക്കാരന് മർദനമേറ്റന്നും അസോസിയേഷൻ ബോധിപ്പിച്ചു. കോവിഡ് ചികിൽസാ നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ആശുപത്രികളുടെ പുനപരിശോധനാ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.     Read on deshabhimani.com

Related News