ഡിവൈഎഫ്‌ഐ പ്രവർത്തകനുനേരെ എസ്‌ഡിപിഐ ലീഗ്‌ ആക്രമണം; സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി ടി അതുൽ എന്നിവർ സന്ദർശിച്ചപ്പോൾ


കോഴിക്കോട്> ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്‌ഡിപിഐ  ലീഗ്‌ ​ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ. ബാലുശേരി പാലോളിമുക്കിലെ വാഴേന്റ വളപ്പിൽ ജിഷ്‌‌‌‌ണു (24) വിണ് പരിക്കേറ്റത്. ജിഷ്‌ണുവിനെ മർദ്ധിച്ചവർക്കെതിരെ സമ​ഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്‌ച അർധരാത്രിയിലാണ് സംഭവം. പിറന്നാൾ ദിനത്തിൽ കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. എസ്‌ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ചാണ് മർദിച്ചത്. ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് അടിച്ചത്. എസ്‌ഡിപിഐക്കാരും ലീഗുകാരും കരുതിയ പഴകി തുരുമ്പിച്ച വടിവാൾ ജിഷ്‌ണുവിന്റെ കൈയ്യിൽ കൊടുത്ത് സിപിഐ എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണി ഭീഷണിപ്പെടുത്തി. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. ഗുരുതര പരിക്കേറ്റ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്‌ണുവിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി ടി അതുൽ എന്നിവർ സന്ദർശിച്ചു.   Read on deshabhimani.com

Related News