അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്‌പ്‌: 3 വിദ്യാർഥികൾ കൊല്ലപ്പെട്ടു



വാഷിംഗ്ടണ്‍> അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 15കാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്.വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കും കണ്ടെടുത്തു ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ്‌ ആക്രമണം ഉണ്ടായത്‌. 15 മുതല്‍ 20 തവണ പ്രതി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വെടിയേറ്റു മരിച്ചിരുന്നു. അലബാമയിലെ മോണ്ട് ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു(19)വാണ് വെടിയേറ്റ് മരിച്ചത്. Read on deshabhimani.com

Related News