സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം



തിരുവനന്തപുരം> വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. അതേസമയം, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല. സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുമുണ്ട്.   Read on deshabhimani.com

Related News