പിന്നാക്ക വിഭാഗ സ്‌കോളർഷിപ് നാമമാത്രം; ഉന്നതവിദ്യാഭ്യാസത്തിലെ മിടുക്കർക്കും തിരിച്ചടി



തിരുവനന്തപുരം > ഉന്നത പഠനത്തിന്‌ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക്‌ നൽകുന്ന സ്‌കോളർഷിപ് തുകയും കേന്ദ്രം നാമമാത്രമാക്കി. ബിരുദ, ബിരുദാനന്തര കോഴ്‌സിന്‌ ഒരു ലക്ഷം വരെയാണ്‌ സ്‌കോളർഷിപ് നൽകിയിരുന്നത്‌. ഇത്‌ 20000 രൂപയാക്കി. അക്കാദമിക്‌ മികവ്‌ നേടിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്കാണ്‌ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ് നൽകുക. ഇത്തരം സ്ഥാപനത്തിലെ യോഗ്യരായ വിദ്യാർഥികളുടെ എണ്ണം അനുവദിച്ച സ്കോളർഷിപ്‌ സ്ലോട്ടിലും കൂടുതലായാൽ പ്രവേശന പരീക്ഷയുടെ മാർക്ക്‌ പരിഗണിക്കും. ഇങ്ങനെ വന്നാൽ കേരളത്തിൽ അർഹരായ ഭൂരിഭാഗം പേർക്കും സ്‌കോളർഷിപ് നഷ്‌ടമാകും. സ്കോളർഷിപ് നിരക്കുകൾക്ക് നാല് സ്ലാബാണുള്ളത്‌. ബിരുദം, പിജി, പ്രൊഫഷണൽ കോഴ്സുകൾക്ക് –-  20,000, ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 13,000,  ഗ്രൂപ്പ് ഒന്നിലും രണ്ടിലുംപെടാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക്–- 8,000,  നോൺ ഡിഗ്രി കോഴ്സുകൾക്ക്–- 5,000 രൂപ. ദരിദ്ര വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങളിൽനിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങി. ആൺകുട്ടികളുടെ ഹോസ്റ്റലിന് ഇനി മുതൽ 60 ശതമാനം തുക മാത്രമെ നൽകൂ. ബാക്കി സംസ്ഥാനം വഹിക്കണം. Read on deshabhimani.com

Related News