സംസ്‌കൃത സര്‍വകലാശാലയില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു



കാലടി> ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതം സാഹിത്യം,സംസ്‌കൃതം വേദാന്തം, സംസ്‌കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉറുദു,ഭരതനാട്യം, മോഹിനിയാട്ടം, വാസ്തുവിദ്യ, ആയുര്‍വേദ, സൈക്കോളജി, തിയേറ്റര്‍ എന്നീ വിഭാഗങ്ങളില്‍ പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പഠന വിഭാഗങ്ങളിലായി 38 ഒഴിവുകളാണുള്ളത്. പ്രൊഫസര്‍ക്ക് 1,44,200/-, അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 57,700/- എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധിയില്ല.  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.01.2021 ല്‍ 40 വയസ് കവിയരുത്. യു.ജി.സി  മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍   അസിസ്റ്റന്റ് പ്രൊഫസര്‍ ആയുര്‍വേദം - ഒരു ഒഴിവ് (ജനറല്‍) ഹിന്ദി - എട്ട് ഒഴിവുകള്‍ (ജനറല്‍ - നാല്, ഒ.ബി.സി. -ഒന്ന്, മുസ്ലിം- രണ്ട്, എല്‍.സി/ എ.ഐ. -ഒന്ന്) ചരിത്രം - മൂന്ന് ഒഴിവുകള്‍ (ജനറല്‍- ഒന്ന്, ഈഴവ- ഒന്ന്, വിശ്വകര്‍മ്മ ഒന്ന് ) മലയാളം - രണ്ട് ഒഴിവുകള്‍ (ജനറല്‍) മോഹിനിയാട്ടം - ഒരു ഒഴിവ് (ഈഴവ ) സൈക്കോളജി - രണ്ട് ഒഴിവുകള്‍ (ജനറല്‍ -ഒന്ന്, എസ്.സി- ഒന്ന്.) സംസ്‌കൃതം ന്യായം - ഒരു ഒഴിവ് (ജനറല്‍) സംസ്‌കൃതം സാഹിത്യം - അഞ്ച് ഒഴിവുകള്‍ (ഓപ്പണ്‍- രണ്ട്, എസ്.സി.- ഒന്ന്, ഈഴവ- രണ്ട്) സംസ്‌കൃതം വേദാന്തം - രണ്ട് ഒഴിവ് (ജനറല്‍- ഒന്ന്, എസ്.ടി. - ഒന്ന്) തിയേറ്റര്‍ - ഒരു ഒഴിവ് (മുസ്ലിം) ഉര്‍ദു - ഒരു ഒഴിവ് (ജനറല്‍) എന്‍.സി.എ. (നോ കാന്‍ഡിഡേറ്റ്‌സ് അവയിലെബിള്‍) ഒഴിവുകള്‍: - പ്രൊഫസര്‍ മലയാളം - ഒരു ഒഴിവ് (ഒബിസി) സംസ്‌കൃതം വേദാന്തം - ഒരു ഒഴിവ് (ജനറല്‍) സംസ്‌കൃതം സാഹിത്യം - ഒരു ഒഴിവ് (ഒബിസി) സംസ്‌കൃതം ന്യായം - ഒരു ഒഴിവ് (ജനറല്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഭരതനാട്യം - ഒരു ഒഴിവ് (എസ്.ടി.) സംസ്‌കൃതം സാഹിത്യം - രണ്ട് ഒഴിവുകള്‍ (ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന (ശ്രവണശേഷിയില്ലാത്തതും കേള്‍വിക്കുറവുമുള്ളതും -1, ചലനശേഷിക്കുറവുള്ളത്- 1 ) സംസ്‌കൃതം വേദാന്തം - മൂന്ന് ഒഴിവുകള്‍ - (എല്‍.സി. / എ.ഐ- 1, നാടാര്‍- ഒന്ന്, ഒ. എക്‌സ്- 1) വാസ്തുവിദ്യ- ഒരു ഒഴിവ് (എസ്.സി) പ്രൊഫസര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിന് 5000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച്  വിഭാഗത്തിന് 1250 രൂപയും, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിന് 3000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച് വിഭാഗത്തിന് 750 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  24.12.2021. അപേക്ഷയുടെ പ്രിന്റ് കോപ്പി 31.12.2021 ന് വൈകീട്ട് 4.00 മണിക്ക് മുന്‍പ് രജിസ്ട്രാര്‍, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ്, കാലടി - 683574 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.   Read on deshabhimani.com

Related News