കേരളത്തിന്റെ പതിമൂന്നാമത്‌ അന്താരാഷ്‌ട്ര നാടകോത്സവം ; ഇറ്റ്‌ഫോക്കിന്‌ തുടക്കമായി

അന്താരാഷ്‌ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിച്ച വിളംബര മേളം


തൃശൂർ സംഗീത നാടക അക്കാദമിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്തിന്റെ പതിമൂന്നാമത്‌ അന്തരാഷ്‌ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്‌ തുടക്കമായി. അക്കാദമി പവിലിയൻ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടകോത്സവം ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖഭാഷണം നടത്തി. നടൻ പ്രകാശ്‌രാജ്‌ മുഖ്യപ്രഭാഷണം നടത്തി. ഫെസ്‌റ്റിവൽ ബുള്ളറ്റിൻ മന്ത്രി കെ രാജനും  ഫെസ്‌റ്റിവൽ ടീ ഷർട്ട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസും പ്രകാശനം ചെയ്‌തു. ഫെസ്‌റ്റിവൽ ബാഗ്‌ മന്ത്രി ഡോ. ആർ ബിന്ദുവും ഫെസ്‌റ്റിവൽ ബുക്ക്‌ ടി എൻ പ്രതാപൻ എംപിയും പ്രകാശനം ചെയ്‌തു.   യഥാക്രമം സംഗീത നാടക അക്കാദമി വൈസ്‌ ചെയർപേഴ്‌സൺ പുഷ്‌പവതി പൊയ്‌പ്പാടത്ത്‌, കലക്ടർ ഹരിത വി കുമാർ, പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്‌ എന്നിവർ ഏറ്റുവാങ്ങി. സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌, ഫെസ്‌റ്റിവൽ ഡയറക്ടറേറ്റ്‌ അംഗങ്ങളായ അനുരാധ കപൂർ, ബി അനന്തകൃഷ്‌ണൻ, ദീപൻ ശിവരാമൻ, തായ്‌വാൻ പ്രതിനിധികളായ റോബർട്ട്‌, ആനിസൺ ചാവോ  എന്നിവർ സംസാരിച്ചു. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും നിർവാഹകസമിതിയംഗം ജോൺ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. ഇറ്റ്‌ഫോക്‌ വിളംബരമായി മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 കലാകാരന്മാർ അണിനിരന്ന മേളവും അരങ്ങേറി. അടുത്തവർഷംമുതൽ 
15 ദിവസം: മന്ത്രി അടുത്ത വർഷംമുതൽ  ഇറ്റ്‌ഫോക്ക്‌ പതിനഞ്ചു ദിവസമാക്കുമെന്ന്‌ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയും കലാമണ്ഡലവും പങ്കാളികളാകുന്ന തരത്തിൽ ലോകോത്തര ഫെസ്‌റ്റിവലാകും അടുത്തവർഷം തൃശൂരിൽ നടക്കുകയെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News