പിണറായി വിജയനടക്കം മൂന്ന്‌ പേരുകൾ പറഞ്ഞാൽ രക്ഷിക്കാമെന്ന്‌ ഇഡി വാഗ്‌ദാനംചെയ്‌തു: സന്ദീപ്‌ നായർ



തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി നിർബന്ധിച്ചുവെന്ന്‌ സന്ദീപ് നായരുടെ വെളിപ്പെടുത്തൽ.  മുൻ മന്ത്രി കെ ടി ജലീൽ, സ്‌പീക്കറായിരുന്ന പി ശ്രീരാമകൃഷ്‌ണൻ, ബിനീഷ്‌ കോടിയേരി എന്നിവർക്ക്‌ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന്‌ മൊഴി നൽകണമെന്നും സമ്മർദം ചെലുത്തി. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെക്കുറിച്ച്‌ എല്ലാം അറിയാമെന്ന്‌ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ ഇഡി വാഗ്‌ദാനം നൽകി–- കോഫെപോസ തടങ്കൽ അവസാനിച്ചതിനെത്തുടർന്ന്‌ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന്‌ ശനിയാഴ്‌ച വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ മോചിതനായ സന്ദീപ്‌ നായർ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘ചില പേപ്പറുകളിൽ ഒപ്പിട്ട്‌ നൽകണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇത്‌ ദുരുദ്ദേശ്യത്തോടെയാണെന്ന്‌ മനസ്സിലായപ്പോഴാണ്‌ കോടതിയോട്‌ സംസാരിക്കണമെന്ന്‌ പറഞ്ഞത്‌. ഉന്നതർക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന്‌ കോടതിയെ അറിയിച്ചത്‌ പൂർണമായും സത്യമാണ്‌. അതിൽ ഉറച്ചുനിൽക്കുന്നു’. ‘ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്‌ണൻ നേരിട്ടാണ്‌ മൊഴി നൽകാൻ നിർബന്ധിച്ചത്‌. 14 ദിവസം ഇഡിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും ഒരു മണിക്കൂർപോലും ചോദ്യം ചെയ്‌തില്ല. പത്രകട്ടിങ്‌ കാണിച്ചശേഷം അതുപോലെ മൊഴി നൽകാനാണ്‌ ആവശ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം കോടതിക്ക്‌ ബോധ്യമാകും. സരിത്‌ തന്റെ സുഹൃത്താണ്‌. അങ്ങനെയാണ്‌ സ്വപ്‌നയെ പരിചയപ്പെട്ടതെന്നും സന്ദീപ്‌ പറഞ്ഞു. Read on deshabhimani.com

Related News