സന്ദീപ്‌കുമാർ വധം: ഫൈസൽ വ്യാജപ്പേര്‌; നാലാംപ്രതി കാസർകോട്ടുകാരൻ മൻസൂർ



കാസർകോട്‌ > സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാലാംപ്രതി കാസർകോട്‌ സ്വദേശി മൻസൂർ (25) ആണെന്ന്‌ തിരിച്ചറിഞ്ഞു. കഞ്ചാവ്‌ കടത്തും വാഹനമോഷണവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൻസൂർ കണ്ണൂർ ചെറുപുഴയിലെ മുഹമ്മദ്‌ ഫൈസലാണെന്ന്‌ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തിരുവല്ല കുറ്റിപ്പുഴ ലോഡ്‌ജിലെ ഒളികേന്ദ്രത്തിൽനിന്നാണ്‌ പിടിയിലായത്‌. മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാൻവളപ്പിൽ പുണെ മൊയ്‌തീന്റെ മകനാണ്‌ മൻസൂർ. ജയിലിൽ വച്ചാണ്‌ ജിഷ്‌ണു അടക്കമുള്ള ആർഎസ്‌എസ്‌ ക്രിമിനലുകളുമായി ചങ്ങാത്തമുണ്ടായത്‌. മൻസൂറിന്റെ യഥാർഥ വിവരങ്ങൾ കാസർകോട്‌ പൊലീസ്‌ പത്തനംതിട്ട പൊലീസിനു കൈമാറി.   Read on deshabhimani.com

Related News