വ്യവസായ സൗഹൃദം ; ചരിത്രമായി സംരംഭക മഹാസംഗമം

ഫോട്ടോ: മനുവിശ്വനാഥ്


കൊച്ചി വ്യവസായങ്ങൾക്ക്‌ പറ്റിയ സംസ്ഥാനമല്ല കേരളമെന്ന കുപ്രചാരണത്തിന്‌ മറുപടിയാണ്‌ സംസ്ഥാനത്തിന്റെ വ്യവസായരംഗത്തെ വളർച്ചയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നല്ല വ്യാവസായികാന്തരീക്ഷം ഉണ്ടെന്നാണ്‌ സംരംഭകവിജയം കാണിക്കുന്നതെന്നും  സംരംഭക മഹാസംഗമം ഉദ്‌ഘാടനം ചെയ്‌തു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിയെ ഇകഴ്‌ത്തിക്കാണിക്കാൻ ആഗ്രഹിക്കുന്ന കേരളവിരുദ്ധശക്തികൾ കുപ്രചാരണങ്ങൾ നടത്തുന്നു.  ചില മാധ്യമങ്ങൾ അവയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകുന്നു. സംസ്ഥാനത്ത്‌ വ്യവസായമേയില്ലെന്ന പ്രതീതി സൃഷ്ടിക്കാനും ചിലർ ശ്രമിച്ചു. ഇന്ത്യയുടെ മൊത്തം ഭൂവിസ്‌തൃതിയുടെ 1.2 ശതമാനം മാത്രമാണ്‌ നമ്മുടെ സംസ്ഥാനം. രാജ്യജനസംഖ്യയുടെ 2.6 ശതമാനമാണ്‌ കേരളത്തിലുള്ളത്‌. എന്നാൽ, കേരളത്തിന്റെ ജിഡിപി ഇന്ത്യയുടെ 4.2 ശതമാനമാണ്‌. കേരളത്തിൽ വ്യവസായവും വാണിജ്യവും ഇല്ലെങ്കിൽ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന്‌ ആലോചിക്കുന്നത്‌ നല്ലതാണ്‌. കേരളം കടത്തിൽ മുങ്ങിനിൽക്കുകയാണെന്നതും കുപ്രചാരണമാണ്‌. കേരളത്തെക്കാൾ കൂടുതൽ പൊതുകടമുള്ള സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്‌. കടം വർധിക്കുന്നത്‌ രാജ്യം അനുവർത്തിക്കുന്ന സാമ്പത്തികനയത്തിന്റെ ഫലമായാണ്‌. ആ നയമാണ്‌ തിരുത്തേണ്ടത്‌. കേരളത്തിന്റെ വരുമാനം കേന്ദ്രത്തിൽനിന്നാണെന്നും കുപ്രചാരണം നടക്കുന്നു.  കേരളത്തിന്റെ   64 ശതമാനവും തനത്‌ വരുമാനമാണ്‌. സംസ്ഥാന  ജിഡിപി   12.01 ശതമാനം ഉയർന്നു. ഉൽപ്പാദനമേഖല, കൃഷി, വ്യവസായം മുന്നേറി. കൃഷി അനുബന്ധ മേഖല 4.64, വ്യവസായം 3.87, സേവനം 17.3 ശതമാനവും വളർച്ച നേടി. സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം അഖിലേന്ത്യ ശരാശരിയുടെ ഇരട്ടിയാണെന്നും -മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News