കോഴിക്കോട് ഒളവണ്ണയിൽ മ്ലാവ് കുളത്തിൽ വീണു



കോഴിക്കോട് > കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ അമ്മത്തൂർ സ്‌കൂളിന് സമീപം മ്ലാവ് കുളത്തിൽ വീണു. അമ്മത്തൂർ പറമ്പിലെ റനീഷിൻ്റെ വീട്ടിലെ സ്വകാര്യ കുളത്തിലാണ് രാവിലെ 9 മണിയോടെ മ്ലാവ് വീണത്. പഴയ കുളം കെട്ടി പുനർനിർമ്മിച്ചതായിരുന്നു. വല താഴ്ന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോളാണ് മ്ലാവിനെ കണ്ടത്. വലിയ ശബ്‌ദമുണ്ടാക്കി ഓടുകയും ചാടുകയും ചെയ്യുന്നതിനിടെയാണ് കുളത്തിൽ പതിച്ചത്. അധികം താഴ്‌ചയില്ലാത്ത കുളമാണെങ്കിലും മ്ലാവിന് ചാടി രക്ഷപ്പെടാനായില്ല. ചാടിക്കയറയാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ കഴുത്തിനും പുറത്തും ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇന്ന് രാവിലെ 7 മണിയോടെ പ്രദേശത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മ്ലാവിനെ ചിലർ കണ്ടിരുന്നു. മ്ലാവ് കിണറ്റിൽ വീണ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. മ്ലാവിനെ കാണാൻ നിരവധി പേർ തടിച്ചു കൂടി. സമീപത്തെ എൽപി സ്‌കൂൾ കുട്ടികളും അധ്യാപകർക്കൊപ്പം മ്ലാവിനെ കാണാൻ എത്തി. Read on deshabhimani.com

Related News