കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു



തിരുവനന്തപുരം > കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് ജൂനിയര്‍ ടൈംസ് സ്‌കെ‌യിൽ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിലാണ്‌ തീരുമാനം. 81,800 രൂപ ആയിരിക്കും അടിസ്ഥാന ശമ്പളം. അനുവദനീയമായ ഡി എ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. മുന്‍സര്‍വീസില്‍ നിന്നും കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിങ്‌ പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍ സര്‍വീസില്‍ നിന്നും വിടുതല്‍ ചെയ്‌തുവരുന്ന ജീവനക്കാര്‍ക്ക്‌ പ്രസ്തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വര്‍ഷം പ്രീ-സര്‍വീസ് പരിശീലനവും സര്‍വീസില്‍ പ്രവേശിച്ച് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.   Read on deshabhimani.com

Related News