സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു



തൃശൂര്‍> കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും വിലാസിനി അവാര്‍ഡും അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ വിതരണം ചെയ്തു. ബഷീര്‍ വേദിയില്‍ നടന്ന ചടങ്ങില്‍ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷനായി.   കവിതയ്ക്ക് അന്‍വര്‍ അലി (മെഹ്ബൂബ് എക്സ്പ്രസ്) നോവലിന് ആര്‍ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ കത) വിനോയ് തോമസ് (പുറ്റ്) ചെറുകഥയ്ക്ക് വി എം ദേവദാസ് (വഴി കണ്ടുപിടിക്കുന്നവര്‍) നാടകത്തിന് പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സാഹിത്യ വിമര്‍ശനത്തിന് എന്‍ അജയകുമാര്‍,  വൈജ്ഞാനിക സാഹിത്യത്തിന് ഗോപകുമാര്‍ ചോലയില്‍, ആത്മകഥയ്ക്ക്  പ്രൊഫ. ടി ജെ ജോസഫ്, യാത്രാവിവരണത്തിന് ഛായാഗ്രാഹകന്‍ വേണു, വിവര്‍ത്തനത്തിന് അയ്മനം ജോണ്‍, ഹാസസാഹിത്യത്തിന് ആന്‍ പാലി എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. വിലാസിനി പുരസ്‌കാരം ഇ വി രാമകൃഷ്ണനാണ്. ചടങ്ങില്‍ എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍,  ആലങ്കോട് ലീലാകൃഷ്ണന്‍,  എം കെ മനോഹരന്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.രാവിലെ എഴുത്തും എഴുത്തുകാരും എന്ന വിഷയത്തിലുള്ള സംവാദം നടന്നു.   Read on deshabhimani.com

Related News