ശബരിമല ഇന്ന് തുറക്കും; മേൽശാന്തി തെരഞ്ഞെടുപ്പ് നാളെ



പത്തനംതിട്ട തുലാമാസ പൂജകള്‍--ക്കായി ശബരിമല ക്ഷേത്രനട ശനി വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ നടതുറന്ന് വിളക്കുതെളിക്കും. തുലാമാസം ഒന്നായ ഞായർ രാവിലെ അഞ്ചിനാണ്‌ നട തുറക്കുക. ഉഷപൂജയ്ക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. അന്തിമപട്ടികയില്‍ ഇടംനേടിയ ഒൻപത്‌ ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ടാണ്‌ നറുക്കെടുക്കുക. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനുമുന്നിലായി മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. ഞായർ മുതല്‍ 21 വരെ തീർഥാടകരെ പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനം. രണ്ട് ഡോസ് കോവിഡ്  വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. 21ന് രാത്രി നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ രണ്ടിന് വൈകിട്ട്‌ വീണ്ടും തുറക്കും. Read on deshabhimani.com

Related News