ശബരിമല സ്‌പോട്ട് ബുക്കിംഗ്: പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം



കൊച്ചി > ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം. വെര്‍ച്വല്‍ ക്യൂവിന്റെ നടത്തിപ്പ് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടാണ് ദേവസ്വം ബെഞ്ചിന്റെ പരിഗണനയിലുള്ളത്. നിലയ്ക്കല്‍, എരുമേലി, കുമളി കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നുര്‍, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. സ്‌പോട്ട് ബുക്കിംഗ് സൗകര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ വഴി വ്യാപക പരസ്യം നല്‍കാനും കോടതി നിര്‍ദേശിച്ചു.   Read on deshabhimani.com

Related News