പൊന്നമ്പലമേട്ടിലെ പൂജ; ഒരാള്‍ കൂടി അറസ്റ്റില്‍



കട്ടപ്പന> ശബരിമല പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരന്‍ (കണ്ണന്‍) ആണ് കട്ടപ്പനയില്‍ അറസ്റ്റിലായത്. പൂജയ്‌ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖരനാണ്. കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 3000 രൂപ കൈപ്പറ്റിയാണ് ഇവര്‍ നാരായണന്‍ സ്വാമിയെ സംരക്ഷിത വനംമേഖലയിലേക്ക് കയറ്റിവിട്ടത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരന്‍ പിടിയിലായത്. ഇയാള്‍ കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. ഇയാളുടെ അറസ്റ്റോടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് നിഗമനം. സംഭവത്തില്‍ െപാലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.   Read on deshabhimani.com

Related News