ശബരിമല തീര്‍ഥാടകരുടെ അപകടം: വാഹനങ്ങള്‍ വഴി തിരിച്ചുവിടും

Photo Credit: ജയകൃഷ്ണന്‍ ഓമല്ലൂര്‍


പത്തനംതിട്ട> ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയില്‍ വച്ച് മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ പുതുക്കടയില്‍ നിന്ന് തിരിഞ്ഞ് മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവര്‍ പ്ലാപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം. വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 44 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേരോളം വാഹനത്തില്‍ കുടുങ്ങി കിടന്നിരുന്നു.  നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേര്‍ വാഹനത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്‌നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാല്‍ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും ഏഴുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നേരത്തേ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠന്‍ എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. മൊബൈല്‍ നെറ്റ്‌വര്‍ക്കിന് പ്രശ്‌നമുള്ള സ്ഥലമാണ് ഇത്. അതിനാല്‍ തന്നെ അപകടം നടന്നത് അറിയാന്‍ വൈകിയെന്നാണ് ലഭിക്കുന്ന വിവരം. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കാണുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു.   Read on deshabhimani.com

Related News