ശബരി ചായ 
വിദേശത്തേക്കും ; കടൽ കടക്കുന്ന ആദ്യ സപ്ലൈകോ ഉൽപ്പന്നം



കൊച്ചി സംസ്ഥാന സർക്കാരിന്റെ സപ്ലൈകോ ഉൽപ്പന്നമായ ശബരി പ്രീമിയം ചായ വിദേശവിപണിയിലേക്കും. രണ്ടു കണ്ടെയ്‌നർ തേയിലയാണ്‌ അടുത്തമാസം ആദ്യം യുഎഇയിലേക്ക്‌ അയക്കുന്നത്‌. ആദ്യമായാണ്‌ സപ്ലൈകോ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്‌. അബുദാബി ആസ്ഥാനമായ ജിസിസിയിലെ അംഗീകൃത വിതരണക്കാരായ ബി ഫ്രഷ് ഫുഡ്സ് ജനറൽ ട്രേഡിങ്‌ കമ്പനിയാണ് ശബരി ചായ യുഎഇ വിപണിയിൽ എത്തിക്കുന്നത്. ടെൻഡർ വിളിച്ചാണ്‌ വിതരണക്കാരെ കണ്ടെത്തിയത്‌. 48 ലക്ഷം രൂപയുടെ വരുമാനം സപ്ലൈകോയ്‌ക്ക്‌ ഇതിലൂടെ ലഭിക്കുമെന്ന്‌ ശബരി പ്രീമിയം ടീ മാർക്കറ്റിങ്‌ വിഭാഗം തലവൻ രാജേഷ്‌ കൃഷ്‌ണൻ പറഞ്ഞു. സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലാണ്‌ ശബരി പ്രീമിയം ചായ അബുദാബിയിൽ അവതരിപ്പിച്ചത്‌. മലയാളികൾ ധാരാളമുള്ള പ്രദേശങ്ങളിൽ ശബരി ഉൽപ്പന്നങ്ങൾ എത്തിക്കാനാണ്‌ സപ്ലൈകോ ആലോചിക്കുന്നത്‌. ഭാവിയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിദേശവിപണിയിൽ എത്തിക്കും. കയറ്റുമതിതാൽപ്പര്യം പ്രകടിപ്പിച്ച്‌ നിരവധി കമ്പനികൾ രംഗത്തുണ്ട്‌. Read on deshabhimani.com

Related News