ശബരി പാത: കിഫ്‌ബിയിൽനിന്ന്‌ 2000 കോടി ; കൊച്ചി മെട്രോ: പേട്ട –- തൃപ്പൂണിത്തുറ എക്സ്റ്റൻഷൻ 20-22ൽ പൂർത്തിയാകും



  തിരുവനന്തപുരം ശബരി റെയിൽപ്പാതയുടെ നിർമാണത്തിന്‌ ആവശ്യമായ 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയിൽനിന്ന്‌ അനുവദിക്കും. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയിൽവേയുടെ ചെലവിൽ ശബരി പാത നിർമിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണിത്‌.‌ പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.  കൊച്ചി മെട്രോയുടെ പേട്ടമുതൽ തൃപ്പൂണിത്തുറവരെയുള്ള രണ്ട്‌ കിലോമീറ്റർ എക്സ്റ്റൻഷൻ 2021-–-22ൽ പൂർത്തിയാകും. ഇതിനുള്ള വിഭവസമാഹരണം ഉറപ്പാക്കിയിട്ടുണ്ട്. 1957 കോടി രൂപ ചെലവിൽ കലൂർ സ്റ്റേഡിയംമുതൽ കാക്കനാട് ഐടി സിറ്റിവരെയുള്ള 11 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണവും നടക്കും. തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതിയ ഡിപിആർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം തയ്യാറാവുകയാണ്. ശബരിമല എയർപോർട്ടിന്റെയും ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ എയർ സ്ട്രിപ്പുകളുടെയും ഡിപിആർ തയ്യാറാവുന്നു. ഒമ്പത്‌ കോടി ഇതിനായി വകയിരുത്തി. 60000 കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എന്ന കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. കെആർഡിസി തന്നെയാണ് തലശേരി - മൈസൂർ, നിലമ്പൂർ - നഞ്ചങ്കോട് തുടങ്ങിയ റെയിൽ ലൈനുകളും നിർമിക്കുന്നത്. Read on deshabhimani.com

Related News