ധർമടത്ത്‌ ആർഎസ്‌എസുകാർ വീടാക്രമിച്ചു; സിപിഐ എം പ്രവർത്തകനെ വെട്ടി



തലശേരി > ധർമടം മേലൂരിൽ ആർഎസ്‌എസുകാർ വീടാക്രമിച്ച്‌ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ സിപിഐ എം പ്രവർത്തകൻ മേലൂർ ചേനമ്പത്ത്‌ വീട്ടിൽ മനീഷിനെ (34) കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ധനരാജിന്റെ നേതൃത്വത്തിലെത്തിയ സായുധ സംഘം തിങ്കളാഴ്‌ച രാത്രി 11മണിയോടെയാണ്‌ വീടുകയറി മനുഷിനെ വെട്ടിപ്പരിക്കേൽപിച്ചത്‌. ആയുധവുമായി വീട്ടിനുള്ളിൽ കടന്നത്‌ ചോദ്യംചെയ്‌തപ്പോൾ വെട്ടുകയായിരുന്നുവെന്ന്‌ വീട്ടുകാർ പറഞ്ഞു.  തലക്ക്‌ നേരെയുള്ള വെട്ട്‌ തടുത്തപ്പോൾ കൈയ്‌ക്കും ദേഹത്തും പരിക്കേറ്റു. അച്ഛനമ്മമാർക്കും സഹോദരനും മുന്നിലിട്ടാണ്‌ ക്രൂരത. സിപിഐ എം ബ്രാഞ്ചംഗം സോജയുടെ മകനാണ്‌ വെട്ടേറ്റ മനീഷ്‌. പിടിവലിക്കിടയിൽ അക്രമിസംഘത്തിലെ ആർഎസ്‌എസുകാരൻ ധനരാജിനും പരിക്കേറ്റു. രാത്രി ആയുധവുമെടുത്ത്‌ മേലൂർ ചെഗുവേര ക്ലബിന്റെ വരാന്തയിൽ ധനരാജ്‌ ഇരിക്കുന്നത്‌ നാട്ടുകാർ കണ്ടിരുന്നു. ആർഎസ്‌എസ്‌ നേതൃത്വത്തെ അറിയിച്ചത്‌ പ്രകാരം ഏതാനും പേരെത്തി തിരികെ കൂട്ടിക്കൊണ്ടുപോകുമ്പോഴാണ്‌ ചോനമ്പത്ത്‌വീട്ടിൽ കയറിയുള്ള അക്രമം. Read on deshabhimani.com

Related News