ആറ്‌ വർഷം; ആർഎസ്‌എസ്‌ സംഘം കൊന്നുതള്ളിയത്‌ 17 സിപിഐ എം പ്രവർത്തകരെ



തിരുവനന്തപുരം> സംസ്ഥാനത്ത്‌ ആറുവർഷത്തിനിടെ ആർഎസ്‌എസ്‌ ക്രിമിനൽസംഘം നിഷ്‌കരുണം കൊന്നുതള്ളിയത്‌ 17 സിപിഐ എം പ്രവർത്തകരെ. സംസ്ഥാനതല നേതാക്കളുടെ ഒത്താശയോടെയാണ്‌ എല്ലാ കൊലപാതകങ്ങളും. കൊലപാതകത്തിലും കേസ്‌ നടത്തുന്നതിലുമുള്ള രീതി ഈ ആസൂത്രണം വ്യക്തമാക്കുന്നു. ശരീരത്തിൽ എവിടെ വെട്ടണമെന്നതടക്കം നേതൃത്വം ക്രിമിനലുകളെ പരിശീലിപ്പിക്കുന്നുണ്ട്‌. ഉറ്റവരുടെ മുന്നിലിട്ട്‌ വെട്ടിനുറുക്കുന്നതാണ്‌ രീതി. 2016ൽ ചേർത്തല പള്ളിപ്പുറത്ത്‌ സിപിഐ എം പ്രവർത്തകൻ ഷിബുവിനെ കൊന്ന്‌ ചോരയുണങ്ങുംമുമ്പാണ്‌ കണ്ണൂരിൽ സി വി രവീന്ദ്രനെ കൊലപ്പെടുത്തിയത്‌. എൽഡിഎഫിനെ ജനങ്ങൾ അധികാരത്തിലേറ്റിയ വേളയിലായിരുന്നു ഇത്‌. അതേവർഷം കണ്ണൂരിൽ സി വി ധനരാജിനെയും വാളാങ്കിച്ചാൽ മോഹനനെയും അരുകൊല ചെയ്‌തു. ധീരജിന്റെ ചോരയുണങ്ങുമുമ്പാണ്‌ കണ്ണൂരിൽ ഹരിദാസന്റെ രക്തസാക്ഷിത്വം. ആർഎസ്‌എസ്‌ കൊന്ന 17 പേർക്കു പുറമെ ഈ കാലയളവിൽ ആലപ്പുഴയിൽ സിയാദും തിരുവനന്തപുരത്ത്‌ മിഥിലാജ്‌, ഹക്ക്‌മുഹമ്മദ്‌ എന്നിവരും കണ്ണൂരിൽ ധീരജും കോൺഗ്രസുകാരുടെ കത്തിക്ക്‌ ഇരയായി. എറണാകുളത്ത്‌ അഭിമന്യുവിനെ എസ്‌ഡിപിഐയും കാസർകോട്ട്‌ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലിംലീഗും വകവരുത്തി. 2016 ഫെബ്രുവരിമുതൽ ഇതുവരെ 23 സിപിഐ എം പ്രവർത്തകരാണ്‌ രക്തസാക്ഷികളായത്‌. 2016- 2022 കാലയളവിൽ ആർഎസ്‌എസ്‌ കൊലക്കത്തിക്ക്‌ ഇരയാക്കിയ സിപിഐ എം പ്രവർത്തകർ: 1) ഷിബു (സുരേഷ്‌), ചേർത്തല– ആലപ്പുഴ, 17–02–2016 2) സി വി രവീന്ദ്രൻ, പിണറായി– കണ്ണൂർ, 19–05–2016 3) ശശികുമാർ, ഏങ്ങണ്ടിയൂർ– തൃശൂർ, 27–05–2016 4) സി വി ധനരാജ്‌, പയ്യന്നൂർ– കണ്ണൂർ, 11–07–2016 5) ടി സുരേഷ്‌കുമാർ, കരമന– തിരുവനന്തപുരം, 13–08–2016 6) മോഹനൻ, വാളാങ്കിച്ചാൽ– കണ്ണൂർ, 10–10–2016 7) പി മുരളീധരൻ, ചെറുകാവ്‌– മലപ്പുറം, 19–01–2017 8) ജി ജിഷ്ണു, കരുവാറ്റ– ആലപ്പുഴ, 10–02–2017 9) മുഹമ്മദ്‌ മുഹസിൻ, വലിയമരം– ആലപ്പുഴ 04–03–2017 10) കണ്ണിപ്പൊയ്യിൽ ബാബു– കണ്ണൂർ 07–05–2018 11) അബൂബക്കർ സിദ്ദിഖ്‌- കാസർകോട്‌, 05–08–2018 12) അഭിമന്യു വയലാർ– ആലപ്പുഴ, 05–04–2019 13) പി യു സനൂപ്‌, പുതുശേരി– തൃശൂർ, 04–10–2020 14) ആർ മണിലാൽ, മൺറോതുരുത്ത്‌– കൊല്ലം, 06–12–2020 15) പി ബി സന്ദീപ്‌, പെരിങ്ങര– പത്തനംതിട്ട, 02–12–2021 16) ഹരിദാസൻ, തലശേരി– കണ്ണൂർ, 21–02–2022 17) ഷാജഹാൻ –-പാലക്കാട്‌- 14–08–2022 Read on deshabhimani.com

Related News