ആർഎസ്‌എസ്‌ റൂട്ട്‌മാർച്ചിന്‌ എതിരായ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി



ന്യൂഡൽഹി > ആർഎസ്‌എസ്‌ റൂട്ട്‌മാർച്ചിന്‌ ഉപാധികളോടെ അനുമതി നൽകിയ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെ തമിഴ്‌നാട്‌ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. നേരത്തെ മദ്രാസ്‌ ഹൈക്കോടതി സിംഗിൾബെഞ്ച്‌ കർശന ഉപാധികളോടെ റൂട്ട്‌മാർച്ചിന്‌ അനുമതി നൽകിയിരുന്നു. ഈ ഉപാധികൾ ഒഴിവാക്കിയ ഡിവിഷൻ ബെഞ്ച്‌ ഉത്തരവിന്‌ എതിരെയാണ്‌ തമിഴ്‌നാട്‌ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. റൂട്ട്‌മാർച്ച്‌ കടന്നു പോകുന്ന ചില മേഖലകളിൽ വലിയക്രമസമാധാന പ്രശ്‌നങ്ങൾക്ക്‌ സാധ്യതയുണ്ടെന്നാണ്‌ സംസ്ഥാനസർക്കാർ വാദം. സംസ്ഥാനസർക്കാരിന്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗിയും ആർഎസ്‌എസിന്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ്‌ജഠ്‌മലാനിയും ഹാജരായി. വാദംകേൾക്കൽ പൂർത്തിയായ സാഹചര്യത്തിൽ കേസ്‌ വിധി പറയാൻ മാറ്റിയതായി ജസ്‌റ്റിസ്‌ രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. Read on deshabhimani.com

Related News