200 കോടിയുടെ തട്ടിപ്പിന്‌ പിന്നിൽ ആർഎസ്‌എസ്‌ നേതാവ്‌

രാജീവ്


ചാല> ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘത്തിൽ 200 കോടി രൂപയുടെ തട്ടിപ്പിന്‌ നേതൃത്വം നൽകിയത്‌ പ്രാദേശിക ആർഎസ്‌എസ്‌, ബിജെപി നേതാവ്‌. സംഘത്തിലെ ക്ലർക്ക്‌ എ ആർ രാജീവിന്റെയും പ്രസിഡന്റ്‌ ഗോപിനാഥൻ നായരുടെയും നേതൃത്വത്തിലാണ്‌ വൻ തട്ടിപ്പ്‌ നടത്തിയത്‌. കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യഹർജി തള്ളിയ ഇരുവരെയും പിടികൂടാൻ പൊലീസ്‌ ശ്രമം ഊർജിതമാക്കി. രാജീവിന്റേത്‌ ആഡംബര ജീവിതമാണെന്ന്‌ പ്രദേശവാസികൾ പറയുന്നു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത്‌ ഇയാൾ സമ്പാദിച്ചത്‌ തട്ടിപ്പിലൂടെയും പ്രദേശവാസികളെ പറ്റിച്ചുമാണെന്നും ആരോപണമുണ്ട്‌. പ്രദേശത്തെ ക്ഷേത്രങ്ങളുടെ നവീകരണത്തിനെന്ന പേരിലാണ്‌ ഇയാൾ പലപ്പോഴും പണപ്പിരിവ്‌ നടത്തിയത്‌. ഇതിൽ ബഹുഭൂരിഭാഗവും സ്വന്തം ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചുവെന്നും നാട്ടുകാർ പറയുന്നു. പയറ്റുകുപ്പം സ്വദേശിയായ വ്യക്തിയെ കബിളിപ്പിച്ച് രാജീവ് കൈക്കലാക്കിയ സ്ഥലം ആർഎസ്എസ് ശാഖാ പ്രവർത്തനങ്ങൾക്കാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. മറ്റ്‌ പലയിടത്തും വസ്‌തു വാങ്ങിയിട്ടുണ്ട്‌. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ്‌ ഇതിന്റെ വിൽപ്പന. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ എം പയറ്റുകുപ്പം ബ്രാഞ്ച് സ്ഥാപിച്ച  ബോർഡുകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. പ്രദേശവാസികളെ പറ്റിച്ചും അഴിമതി നടത്തിയും  പലതരത്തിൽ കബളിപ്പിച്ച് രാജീവ് തട്ടിയെടുത്ത പണം കബളിപ്പിക്കപ്പെട്ടവർക്ക്‌ നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ എം ആറ്റുകാൽ ലോക്കൽ കമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News