''എന്റെ പേരിൽ ആറ് കേസാണ്, ഒരു ബൈക്കും പോയി''; ശബരിമലയുടെ പേരിൽ ആർഎസ്‌എസുകാർ തമ്മിൽ പോര്‌



കൊച്ചി > ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട വിരുദ്ധ നിലപാടുകളുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍ പോര്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആർഎസ്‌എസ്‌ അടക്കമുള്ള സംഘടനകൾക്കെതിരെ രംഗത്തുവന്ന പത്‌മ പിള്ളയുടെ പോസ്‌റ്റിലാണ്‌ സംഘപരിവാർ അനുകൂലികൾ ചേരിതിരിഞ്ഞ്‌ വാക്‌പോരിൽ ഏർപ്പെട്ടത്‌.   കെ പി ശശികലക്കെതിരെ പത്‌മ പിള്ള ഇട്ട പോസ്‌റ്റാണ്‌ പുതിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌. ''എന്തിനാണ് പബ്ലിക് ആയി തമ്മിൽ തല്ലുന്നത്? അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നേരിൽ സംസാരിച്ചു പരിഹാരം കാണുകയല്ലേ വേണ്ടത്?" എന്നാണ്‌ ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്‌. എന്നാൽ ആവശ്യമില്ലാത്ത സമരത്തിന്‌ പോയി ജീവിതം നശിപ്പിച്ചുവെന്നാണ്‌ കൂടുതൽ പേരും കമന്റ്‌ ചെയ്യുന്നത്‌.   ''സത്യം എന്റെ പേരിൽ ആറ് കേസാണ് ..... ഒരു ബൈക്കും പോയി ...നല്ലരു ജോലി കിട്ടുമായിരുന്നു അതും പോയി..". രോഷത്തോടെയാണ്‌ പ്രവർത്തകർ കമന്റ്‌ ചെയ്യുന്നത്‌. സ്‌ത്രീ പ്രവേശനത്തിന്‌ അനുകൂലമായ നിലപാടാണ്‌ ആർഎസ്‌എസിന്റേത്‌ എങ്കിൽ എന്ത്‌ നേട്ടത്തിനാണ്‌ പ്രവർത്തകരെ കേസിൽ കുടുക്കിയത്‌ എന്നും ചോദ്യമുണ്ട്‌.   Read on deshabhimani.com

Related News