പാര്‍ടി ഭരണഘടനയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്; പി ജെ ജോസഫിന് മറുപടിയുമായി റോഷി അഗസ്തിന്‍



തൊടുപുഴ > പാര്‍ടി ഭരണഘടനയെക്കുറിച്ചുപോലും അറിയാത്തവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന കേരള കോണ്‍ഗ്രസ് എം ആക്ടിങ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പ്രസ്താവനക്ക്  മറുപടിയുമായി റോഷി അഗസ്റ്റിന്‍.പാര്‍ടി ഭരണഘടനയെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അതിനുള്ളില്‍ നിന്നു കൊണ്ടുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നും റോഷി ഇടുക്കിയില്‍ തിരിച്ചടിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കിയത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. അതിന് വ്യക്തത വരുത്തണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. ആഗസ്ത് മൂന്നു വരെ പാര്‍ടിസംസ്ഥാന കമ്മിറ്റി  വിളിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടോയെന്ന്  അറിയില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.   Read on deshabhimani.com

Related News