അപകടത്തില്‍പ്പെട്ട യുവതിയ്‌ക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍



തിരുവനന്തപുരം> തിരുവനന്തപുരം വെമ്പായത്തിനു സമീപം വേറ്റിനാട് അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായത് മന്ത്രി റോഷി അഗസ്‌റ്റിന്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതി റോഡില്‍ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിര്‍ത്തി അപകടത്തിൽപ്പെട്ടവരെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. Read on deshabhimani.com

Related News