തൃശൂരിൽ ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്



തൃശൂർ> മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. രണ്ടുപേരു നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഇരിഞ്ഞാലക്കുടയിൽനിന്നും തൃശൂർ പോകുന്ന എ കെ സൺസ് എന്ന ബസിന് പിറകിൽ എം എസ് മേനോൻ എന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read on deshabhimani.com

Related News