മണ്ണൂരിൽ ടോറസിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു



മൂവാറ്റുപുഴ> എം സി റോഡിൽ മണ്ണൂർ ഭാഗത്ത് പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ടോറസിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. ബുധൻ പുലർച്ചയോടെയാണ് അപകടം. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനീഷ് (30) മരിച്ചത്. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ജു , കോമളം, ഡ്രൈവർ രാജേഷ് എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഹൈവേ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News