കാറും ഓട്ടോയും കൂട്ടിയിടിച്ച് വൃദ്ധൻ മരിച്ചു



പാലാ > ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ കാറില്‍ ഓട്ടോറിക്ഷയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച വൃദ്ധൻ മരിച്ചു. ഓട്ടോയിൽ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന മേവട കുന്നപ്പള്ളിയില്‍ കെ ജെ ജോസഫ് (78) ആണ് മരിച്ചത്.  അപകടത്തിൽ പരിക്കുപറ്റിയ ഓട്ടോറിക്ഷ ഡ്രൈവർ മേവട അറയ്ക്കൽ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പുലിയന്നൂര്‍ ജംഗ്ഷന് സമീപം സമാന്തര റോഡില്‍നിന്ന് പ്രധാന റോഡിലേയ്ക്ക് കടന്ന കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ചൊവ്വ പകൽ 11നാണ് അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചു. ഭാര്യ: ആനിയമ്മ (റിട്ട. കോളേജ് അധ്യാപിക) മേവട പറത്താനത്ത് കുടുംബാംഗം. മക്കൾ: ലിസ, ലിയോ (ഇരുവരും ചെന്നൈ). മരുമക്കൾ: പ്രിൻസ് (മെഡിക്കൽ കമ്പനി ജീവനക്കാരൻ മുംബൈ), നീത മേരി ജോസ് മറ്റപ്പിള്ളിൽ വാഴപള്ളി (ചെന്നൈ). Read on deshabhimani.com

Related News