ചാലക്കുടിയിൽ കാറപകടത്തിൽ 2 സ്ത്രീകൾ മരിച്ചു



ചാലക്കുടി> വഴിയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലുമിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാല്‍നടക്കാരി പരിയാരം ചില്ലായി ദേവസ്സി ഭാര്യ അന്നു(72) , കാര്‍ യാത്രികയായ കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി(57)എന്നിവരാണ് മരിച്ചത്. കാറോടിച്ച കൊന്നക്കുഴി കരിപ്പായി തോമസിന് ഗുരുതരമായി പരിക്കേറ്റു. ബുധന്‍ പുലര്‍ച്ചെ 5.40ഓടെ പരിയാരം സിഎസ്ആര്‍ വളവില്‍ വച്ചായിരുന്നു സംഭവം. മുരിങ്ങൂര്‍ പള്ളിയിലേക്ക് പോവുകയായിരുന്നു തോമസും ആനിയും. സിഎസ്ആര്‍ കടവിന് സമീപം പള്ളിയിലേക്ക് പോവുകയായിരുന്ന അന്നു റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ വഴിയോരത്തെ മരത്തിലിടിച്ചാണ് നിന്നത്. നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. Read on deshabhimani.com

Related News