വിരമിക്കൽ പെൻഷൻ: വേണ്ടത്‌16,000 കോടി



തിരുവനന്തപുരം ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകാൻ ഇനി ആവശ്യമുള്ളത്‌ 16,000 കോടി രൂപ.‌ 21,486 പേരാണ്‌ ഈ വർഷം വിരമിക്കുന്നത്‌. വിരമിക്കൽ ആനുകൂല്യമായി മാത്രം സെപ്‌തംബർവരെ 16,058 കോടിരൂപ നൽകി. 8000 കോടികൂടി ആവശ്യമാണ്‌. അഞ്ചേമുക്കാൽ വർഷത്തിനിടയിൽ വിരമിച്ച 1.28,637 പേർക്ക്‌ ഒരു ലക്ഷം കോടിയിലേറെ രൂപ ആനുകൂല്യമായി നൽകി. അഞ്ചുവർഷത്തിനുള്ളിൽ 1,09,144 പേർകൂടി വിരമിക്കും. സാമ്പത്തിക സ്ഥിതിയും കേന്ദ്ര സർക്കാർ നയങ്ങളും ഇവരുടെ ആനുകൂല്യവിതരണം വലിയ കടമ്പയാക്കുകയാണ്‌.പെൻഷന് മാത്രം ഈവർഷം ഇനിവേണ്ടത്‌ 9100 കോടിയാണ്‌.  പെൻഷൻ ബാധ്യതയുടെ പ്രതിമാസശരാശരി 1700 കോടിയാണ്‌. പെൻഷൻ പരിഷ്‌കരണം ചെലവുയർത്തി‌. കഴിഞ്ഞവർഷം 18,946 കോടി പെൻഷന്‌ നീക്കിവച്ചു. കേന്ദ്രം വഴിയടയ്‌ക്കുന്നു കേന്ദ്ര സാമ്പത്തിക നയം ‌വരുംവർഷങ്ങളിൽ സംസ്ഥാന വരുമാനത്തിൽ 32,100 കോടിയുടെ കുറവുണ്ടാക്കും. ജൂണോടെ ജിഎസ്‌ടി നഷ്ടപരിഹാരം നിലയ്‌ക്കും.  5234 കോടി കുടിശ്ശികയാണ്‌.  കേരളത്തിന്‌ കേന്ദ്ര നികുതി വിഹിതം 3.92ൽനിന്ന്‌ 1.925 ശതമാനമാക്കി. ഇത്‌ പരിഹരിക്കാൻ കഴിഞ്ഞവർഷം 19,891 കോടി ഗ്രാന്റായി അനുവദിച്ചു.  ഈവർഷം 13,174 കോടിയും. അടുത്തവർഷം 4749 കോടിയാകും. പിന്നീട്‌ ഒരുരൂപയുമില്ല. ഇത്‌ സംസ്ഥാന വരുമാനത്തെ ഞെരുക്കും. ഉയരുന്ന ചെലവ്‌ സേവന മേഖലയിൽ ചെലവുകൾ കുതിക്കുന്നു. ക്ഷേമപെൻഷന്‌ വാർഷിക ചെലവ്‌ 10,600 കോടിയാണ്‌. കോവിഡ്‌ ഒന്നാംപാക്കേജിൽ സെപ്‌തംബർവരെ ചെലവ്‌ 26,361 കോടി‌.  പൊതുആരോഗ്യ മേഖലയിലെ ചെലവ്‌ 2019–-20ൽ 5270 കോടിയായിരുന്നു. ‌ ഇത്തവണ ബജറ്റ്‌ വകയിരുത്തലായ 8545 കോടി കവിയും. പ്രധാന സേവന മേഖലകളിലെല്ലാം കോവിഡ്‌ ചെലവുയർത്തുന്നു. Read on deshabhimani.com

Related News