യുവ അഭിഭാഷകയുടെ മരണം: ഭർത്താവ് അറസ്റ്റിൽ



കൊല്ലം> യുവഅഭിഭാഷക ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ ചടയമംഗലം പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. മേടയിൽ ഗവ. യുപിഎസിനു സമീപം ശ്രീമൂലത്തിൽ കണ്ണൻനായരാണ് (26) അറസ്റ്റിലായത്‌. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ കടയ്‌ക്കൽ മജിസ്‌ട്രേട്ട്‌ കോടതി റിമാൻഡ്‌ചെയ്‌തു. തുടയന്നൂർ കാട്ടാമ്പള്ളി മംഗലത്തുവീട്ടിൽ പരേതനായ അരവിന്ദാക്ഷൻപിള്ളയുടെയും റിട്ട. അധ്യാപിക ഷീലയുടെയും മകൾ ഐശ്വര്യ ഉണ്ണിത്താ(25)നെ വ്യാഴം പകൽ 10.30നാണ്‌ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. ഭർതൃവീട്ടിൽ അനുഭവിച്ച പീഡനങ്ങളും ജീവൻ നഷ്‌ടപ്പെടുകയാണെങ്കിൽ ഉത്തരവാദി ഭർത്താവ്‌ കണ്ണൻനായരാണെന്നും എഴുതിയ ഡയറി ഐശ്വര്യയുടെ വീട്ടിൽനിന്ന്‌ പൊലീസിന്‌ ലഭിച്ചിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നാണ്‌ ഐശ്വര്യ തൂങ്ങിമരിച്ചതെന്ന്‌ സഹോദരൻ അതുൽ ഉണ്ണിത്താനും പൊലീസിന്‌ മൊഴി നൽകി.  ഞായർ രാത്രിയാണ്‌ പ്രതിയെ അറസ്റ്റ്‌ചെയ്‌തത്‌. Read on deshabhimani.com

Related News