വർഗീയ പരാമർശം: തിയോഡേഷ്യസ്‌ ഡിക്രൂസിനെതിരെ കേസ്‌



കോവളം> വർഗീയ പരാമർശനം നടത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. മന്ത്രി  വി അബ്ദുറഹ്മാനെതിരെയുള്ള വർഗീയ പരാമർശത്തെ തുടർന്ന്‌   ഐ എൻ എൽ സംസ്ഥാന കമ്മിറ്റി  പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതിയിലാണ് നടപടി. 'അബ്ദുറഹ്‌മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്' എന്ന  പരാമർശത്തിലാണ്  കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകളിലാണ്‌ കേസ്‌. പ്രസ്‌താവനയ്‌ക്കെതിരെ മതനിരപേക്ഷ കേരളം ഒന്നായി രംഗത്തെത്തിയതോടെ  വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തി.  ബുധനാഴ്‌ചയാണ്‌ ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരെ  തീവ്രവാദ പരാമർശം നടത്തിയത്‌. Read on deshabhimani.com

Related News