തീവ്രമഴയ്‌ക്ക് നേരിയ ശമനം: ഏഴ് ജില്ലകളിൽ റെഡ് അലെർട്ട് പിൻവലിച്ചു



തിരുവനന്തപുരം> സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന അതിതീവ്രമഴയ്ക്ക് നേരിയ ശമനം. ഏഴ് ജില്ലകളിലെ റെഡ് അലെർട്ട് പിൻവലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് റെഡ് അലെർട്ട് നിലവിലുള്ളത്.  എട്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട്ടാണ്.   Read on deshabhimani.com

Related News