റേഷൻ മുടങ്ങിയത്‌ കേന്ദ്രം ബില്ലിൽ മാറ്റം വരുത്തിയതിനാൽ : മന്ത്രി ജി ആർ അനിൽ



തിരുവനന്തപുരം റേഷൻ ബില്ലിൽ മാറ്റം വരുത്താൻ കേന്ദ്രം നിർദേശിച്ചതിനെതുടർന്ന്‌ ഇ–- പോസ്‌ മെഷീനുകൾ അപ്‌ഡേറ്റ്‌ ചെയ്യേണ്ടിവന്നതിനാലാണ്‌  വെള്ളിയാഴ്ച സംസ്ഥാനത്ത്‌ റേഷൻ വിതരണം മുടങ്ങിയതെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സെർവർ തകരാറല്ല കാരണം. മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകൾക്ക്‌ ഗരീബ് കല്യാൺ അന്നയോജന ലോഗോ ചേർത്ത ബിൽ നൽകണമെന്ന്‌ കേന്ദ്ര സർക്കാർ  നിർദേശിച്ചിരുന്നു. വ്യാഴാഴ്ച ഇത്‌  പൂർത്തിയാക്കി. തുടർന്ന്‌   ഇ-–- പോസ് മെഷീനുകളിലേക്കുമുള്ള അപ്ഡേഷൻ വെള്ളി പകൽ 11.30ന്‌ പൂർത്തിയായി. ഭാഗികമായി മുടങ്ങിയതിനാൽ  വെള്ളിയാഴ്ച വിതരണം നടത്തേണ്ടതില്ലെന്ന് പൊതുവിതരണ കമീഷണർക്ക് നിർദേശം നൽകുകയായിരുന്നു– മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News