നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മയുടെ പരാതി



കൊച്ചി > നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി. മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാപ്രവർത്തകരാണെന്നും മായ ബാബു ആരോപിക്കുന്നു. അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ്  ബാബുവിന്റെ അമ്മ പരാതിയിൽ പറയുന്നു.   Read on deshabhimani.com

Related News