യുവതിയെ ബലാത്സംഗംചെയ്ത കേസിൽ യുവ മോഡൽ 
അറസ്‌റ്റിൽ



കുമളി സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗംചെയ്ത കേസിൽ കോസ്റ്റ്യൂം മോഡലായ യുവാവിനെ കുമളി പൊലീസ് എറണാകുളത്ത്നിന്ന്‌ അറസ്റ്റ്ചെയ്തു. തൃപ്പൂണിത്തുറ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്റണി(35)യെയാണ് വെള്ളി പകൽ രണ്ടോടെ അറസ്റ്റ്ചെയ്തത്. സിബിൻ ഒരുവർഷം മുമ്പാണ്‌ കുമളി മുരിക്കടി സ്വദേശിനിയെ ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടത്. തുടർന്ന് പ്രണയംനടിച്ച്‌ വാട്ട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും സന്ദേശമയച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ സ്വന്തമാക്കി. പിന്നീട്‌ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഘം ചെയ്തെന്നാണ് കേസ്. കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ  പിടികൂടിയത്. സിബിൻ താമസിച്ച ഫ്ലാറ്റിൽ പൊലീസെത്തുമ്പോൾ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നു. നിരവധി മുൻനിര ബ്രാൻഡ്‌ വസ്ത്രങ്ങളുടെ മോഡലാണ് സിബിൻ. മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും. ബലാത്സംഘം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News