തൃക്കാക്കരയിൽ ജയിച്ചാലും തോറ്റാലും എല്ലാവർക്കും ഉത്തരവാദിത്തം: രമേശ് ചെന്നിത്തല



കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കോൺ​ഗ്രസിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല. ജയിച്ചാൽ എല്ലാവർക്കും ഉത്തരവാദിത്തം, തോറ്റാൽ താൻ ഉത്തരവാദിത്തം ഏൽക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ചെന്നിത്തലയുടെ പ്രതികരണം. ഡിസിസി ജനറൽ സെക്രട്ടറി മുരളീധരനെ അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. എത്ര ഡിസിസി ജനറൽ സെക്രട്ടറിമാരുണ്ട്‌? അവരെയൊക്കെ ഞാൻ എന്തിന്‌ അറിയണം? – തൃക്കാക്കരയിൽ ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ കോൺഗ്രസ്‌ വിട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതി നെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപതിനായാണ്  രമേശ്‌ ചെന്നിത്തലയുടെ മറുപടി. തൃക്കാക്കരയിൽ പ്രചാരണം തുടങ്ങിയിട്ട്‌ രണ്ടു നേതാക്കൾ പാർടി വിട്ടല്ലോ എന്ന ചോദ്യത്തിന്‌ ഇടതുപക്ഷം  കോൺഗ്രസിൽ നിന്ന്‌ നേതാക്കളെ കാലുമാറ്റിക്കൊണ്ടുപോകുകയല്ലേ എന്നാണ്‌ മറുപടി പറഞ്ഞത്‌. പിണറായി വിജയൻ വന്നശേഷമുള്ള പുതിയ പ്രവണതയാണിതെന്നും ചെന്നിത്തല പറഞ്ഞു.   Read on deshabhimani.com

Related News