മുഖ്യമന്ത്രിക്കോട്ട്‌ തയ്യാറാക്കിയിട്ടില്ല; ചെന്നിത്തലയ്‌ക്ക്‌ കൊട്ടുമായി തരൂർ



കണ്ണൂർ > രമേശ്‌ ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കോട്ട്‌ പരാമർശത്തിന്‌ രൂക്ഷ മറുപടിയുമായി ശശി തരൂർ. മുഖ്യമന്ത്രി  കോട്ട്‌ തയ്യാറാക്കിയിട്ടില്ലെന്നും  ആര്‌ എന്ത്‌ പറഞ്ഞാലും പ്രശ്‌നമില്ലെന്നും തരൂർ വ്യക്തമാക്കി. നാട്ടുകാർ കേൾക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം പോകും. ഇപ്പോൾ ധരിച്ചിരിക്കുന്നത്‌  മുഖ്യമന്ത്രി കോട്ടല്ല. തയ്‌ച്ചുവച്ച മുഖ്യമന്ത്രി കോട്ട്‌ ഊരിവെക്കണമെന്ന ചെന്നിത്തലയുടെ പരാമർശത്തെ തരൂർ പരിഹസിച്ച്‌ തള്ളി. കോട്ടിന്റെ കാര്യം പറഞ്ഞവരോട്‌ ചോദിക്കണമെന്ന്‌ ആദ്യം പ്രതികരിച്ച തരൂർ പിന്നീട്‌ ചെന്നിത്തലയെ കടന്നാക്രമിക്കുകയായിരുന്നു. മലബാറിൽ നൂറിലേറെ കേന്ദ്രങ്ങളിൽ നിന്ന്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. നാട്ടുകാർ എന്നെ കാണാൻ ആഗ്രഹിക്കുന്നു. അതിനാലാണ്‌ പരിപാടികളിൽ പങ്കെടുക്കുന്നത്‌. ഇതിനെതിരെ ആരെങ്കിലും നിൽക്കുന്നുണ്ടോയെന്ന്‌ അറിയില്ലെന്നും തരൂർ പറഞ്ഞു. Read on deshabhimani.com

Related News