മാണിക്കെതിരായ ഗൂഢാലോചന റിപ്പോർട്‌ നിഷേധിച്ച്‌ ചെന്നിത്തല; ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ല



കോഴിക്കോട്‌ > ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്‌ ‌ നിഷേധിച്ച്‌ ‌  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഇതുസംബന്ധിച്ച്‌ വന്ന അന്വേഷണ റിപ്പോർട്‌ ഊരും പേരുമില്ലാത്തതാണ്‌. അങ്ങനെയൊരു റിപ്പോർടില്ല. എന്നെ ചാരി എൽഡിഎഫ്‌ പ്രവേശനം ന്യായീകരിക്കാാനുള്ള ശ്രമമാണ്‌. മാണിക്ക്‌‌ താൻ മന്ത്രിയായിരിക്കവെയാണ്‌ വിജിലൻസ്‌ ക്ലീൻസർടിഫിക്കറ്റ്‌ നൽകിയത്‌ –- കോഴിക്കോട്‌  വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ തന്റെ മുന്നിൽ വന്ന കാര്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്‌. കേന്ദ്രസർക്കാർ തന്നെയാണ്‌ കസ്‌റ്റംസ്‌ എന്ന്‌ മുരളീധരൻ പറഞ്ഞത്‌ ശരിയല്ലെന്നും പറഞ്ഞു. ജമാഅത്‌ സഖ്യമില്ലെന്ന്‌ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ സഖ്യമുണ്ടാക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. യുഡിഎഫിന്‌ പുറത്തുള്ള ആരുമായും കൂട്ടുകെട്ടില്ല. പഞ്ചായത്ത്‌–-നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റാരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും പറഞ്ഞു.   Read on deshabhimani.com

Related News