തമിഴ്‌നാട് സ്വദേശി രമേശന്റെ മരണം കൊലപാതകം; 3 പ്രതികൾ അറസ്റ്റിൽ

പിടിയിലായ പ്രതികൾ


കാസർകോട് > തമിഴ്‌നാട് മധുര സ്വദേശി രമേശന്റെ(42) മരണം കൊലപാതകമെന്ന് തെളിഞ്ഞു.  മാർച്ച് 4 ന് രാത്രി നീലേശ്വരം കോട്ടപ്പുറം  ഗ്രീൻസ്റ്റാർ ക്ലബിന് സമീപത്തെ വാടകവീട്ടിലാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടമാണിത്. ഈ കെട്ടിടത്തിൽ മലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കമുള്ള 11 പേരാണ് താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്നവർ തന്നെയാണ് കൊലപാതകത്തിന് പിന്നിൽ . പ്രതികൾ ആവശ്യപ്പെട്ട വേതനം രമേശൻ നല്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതിയായ  വാത്തുരുത്തി സ്വദേശി കെ പി ബൈജു (54) വിവിധ സ്റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണ്. കളമശ്ശേരി സ്വദേശി മുഹമ്മദ്‌ ഫൈസൽ (43). നോർത്ത് പറവൂർ സ്വദേശി ഡാനിയൽ ബെന്നി(42) എന്നിവരാണ് മറ്റുപ്രതികൾ. ശനിയാഴ്ച രാത്രി കൊലപാതകം നടത്തിയ പ്രതികൾ തന്നെ നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ളയാൾ മരിച്ചു കിടക്കുന്നതായി അറിയിച്ചത്. നാട്ടുകാർ നീലേശ്വരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. Read on deshabhimani.com

Related News