രാമനാട്ടുകര വ്യവസായപാർക്കിന്‌ കോടി ; നോളജ്‌ സിറ്റിയായി വികസിപ്പിക്കും



  തിരുവനന്തപുരം കോഴിക്കോട് രാമനാട്ടുകരയിൽ വ്യവസായ പാർക്കിനായി 222.83 കോടി രൂപ അനുവദിക്കാൻ  മന്ത്രിസഭായോഗം ഭരണാനുമതി നൽകി. നോളജ്‌ സിറ്റിയായി പാർക്കിനെ വികസിപ്പിക്കുന്നതാണ്‌ പദ്ധതി. വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, മൈക്രോ ഇലക്‌ട്രോണിക്സ്‌ തുടങ്ങിയ മേഖലകളിലെ കമ്പനികളായിരിക്കും നോളജ്‌ സിറ്റിയിലെത്തുക.  രാമനാട്ടുകരയിലെ വ്യവസായ നോളജ്‌ പാർക്കിന്‌ 2009ലാണ്‌  77.78 ഏക്കർ 250 കോടി രൂപ നഷ്ടപരിഹാരം നൽകി 167 ഉടമകളിൽനിന്നായി സർക്കാർ ഏറ്റെടുത്തത്‌.  തുടർന്ന്‌ അഞ്ച്‌ നിലയിൽ അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. എന്നാൽ, നഷ്ടപരിഹാരം കൂട്ടണമെന്നാവശ്യപ്പെട്ട്‌  ഭൂമി നൽകിയവർ കോടതിയെ സമീപിച്ചതോടെ തടസ്സങ്ങൾ നേരിട്ടു. 45 കോടിരൂപ മുടക്കിയുള്ളതാണ്‌ ആദ്യഘട്ടം.  കെട്ടിടനിർമാണം അവസാനഘട്ടത്തിലാണ്‌. രാമനാട്ടുകര വ്യവസായപാർക്കെന്ന രണ്ട്‌ പതിറ്റാണ്ടിന്റെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്‌. Read on deshabhimani.com

Related News