അത്യാധുനിക ജീനോമിക് കേന്ദ്രം തിരുവനന്തപുരത്ത്



തിരുവനന്തപുരം തിരുവനന്തപുരത്ത് അത്യാധുനിക ജീനോമിക്സ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി ക്ലെവർജീൻ ബയോകോർപ് (ആർജിസിബി) ധാരണപത്രം ഒപ്പിട്ടു. ബയോടെക്നോളജി, രോഗബാധ, അർബുദം, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയിൽ ഗവേഷണം നടത്തുന്നതിന്   ഇല്ലുമിന നോവസെക് പോലുള്ള അത്യാധുനിക ഡിഎൻഎ ശ്രേണീകരണ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ജീനോമിക്സ് സെന്റർ.  ആർജിബിസിയുടെ ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ചീഫ് കൺട്രോളർ എസ് മോഹനൻ നായർ, ക്ലെവർ ജീൻ ബയോടെകിന്റെ സിഇഒ ടോണി ജോസ്, ചീഫ് കൊമേഴ്സ്യൽ ഓഫീസർ ശിവമോഹൻ സിങ്‌  എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. കേരളത്തിൽ ഇത്തരമൊരു കേന്ദ്രം ആദ്യമാണ്. മറ്റ് ഗവേഷണ കേന്ദ്രങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഈ ജീനോമിക്സ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും. കോവിഡ്–- 19 വൈറസിന്റേത് അടക്കമുള്ളവയുടെ ജീൻ എക്സ്പ്രഷൻ അനാലിസിസ്, എപിജെനറ്റിക്സ്, ജനിതകവസ്തു പരിശോധന എന്നീ സേവനങ്ങളാണ് നൽകുക. Read on deshabhimani.com

Related News