ബുധനാഴ്‌ച 6 ജില്ലയിൽ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം> സംസ്ഥാനത്ത്‌ ബുധനാഴ്‌ച ആറ്‌ ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ മഞ്ഞ ജാ​ഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഞ്ഞ ജാ​ഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക്‌ സാധ്യത. വ്യാഴം ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകൾക്കും മഞ്ഞ ജാ​ഗ്രത. ബുധൻമുതൽ മഴ ദുർബലമായേക്കുമെന്നാണ്‌ നിഗമനം. കേരള,- ലക്ഷദ്വീപ് തീരങ്ങളിൽനിന്ന്‌ ബുധനാഴ്‌ച മീൻപിടിത്തത്തിന് പോകരുതെന്ന് അറിയിച്ചു. സംസ്ഥാനത്ത്‌ 213 ക്യാമ്പിലായി 9275 പേരുണ്ട്‌. ജൂലൈ 31 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെ 412 വീട്‌ ഭാഗികമായും 58 എണ്ണം പൂർണമായും തകർന്നു. മുല്ലപ്പെരിയാർ ഉൾപ്പെടെ 37 അണക്കെട്ട്‌ തുറന്ന നിലയിലാണ്‌. ഇതിൽ കെഎസ്‌ഇബിയുടെ 14, ജലസേചന വകുപ്പിന്റെ 19, അന്തർസംസ്ഥാന വിഭാഗത്തിലെ നാലെണ്ണവുമുണ്ട്‌. Read on deshabhimani.com

Related News