12 ജില്ലയിൽ ഞായറാഴ്‌ച മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം> സംസ്ഥാനത്ത്‌ ഞായർവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനിയാഴ്‌ച കണ്ണൂർ, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. കേരള തീരത്ത്‌ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. Read on deshabhimani.com

Related News