വ്യാപക മഴ തുടരും; 8 ജില്ലയിൽ ചൊവ്വാഴ്‌ച മഞ്ഞ അലർട്ട്‌



തിരുവനന്തപുരം> സംസ്ഥാനത്ത്‌ വടക്കൻ ജില്ലകളിലും മലയോര പ്രദേശങ്ങളിലും മഴ തുടരുന്നു. വെള്ളിവരെ വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം ഒഡിഷ, ഛത്തീസ്‌ഗഢ്‌ മേഖലയിലൂടെ സഞ്ചരിച്ച്‌ ചൊവ്വയോടെ തീവ്ര ന്യൂനമർദമാകും. തെക്കൻ മഹാരാഷ്ട്ര തീരംമുതൽ  കർണാടക തീരംവരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനമാണ്‌ സംസ്ഥാനത്ത്‌ മഴയ്‌ക്ക്‌ കാരണം. ചൊവ്വ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലയിൽ ജാഗ്രത തുടരണം. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത്‌ കടലാക്രമണത്തിനും സാധ്യതയുണ്ട്‌. നിലവിൽ 254 ക്യാമ്പിലായി 11,229 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. ഇതുവരെ 48 വീട്‌ പൂർണമായും 390 വീട്‌ ഭാഗികമായും തകർന്നു. Read on deshabhimani.com

Related News