റെയിൽവേ ജോലി തട്ടിപ്പ്: മുഖ്യ പ്രതി പിടിയിൽ

മുഖ്യപ്രതി അശ്വതി വാര്യർ


മുക്കം> ഭക്ഷിണ റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയ  കേസിലെ മുഖ്യ പ്രതി മലപ്പുറം എടപ്പാൾ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയരെ (36) മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇൻസ്പെക്ടർ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽനിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇതോടെ തട്ടിപ്പിനിരയായവരുടെ പരാതി കൊടുത്ത നാലുപേരും അറസ്‌റ്റിലായി. തട്ടിപ്പിന്റെ ഇടനിലക്കാരായ മുക്കത്തിനടുത്ത വല്ലത്തായിപാറ മണ്ണാർക്കണ്ടി എം കെ ഷിജു, സഹോദരൻ സിജിൻ, എടപ്പാൾ മണ്ഡക പറമ്പിൽ  ബാബു എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.ഷൊർണൂർ സ്വദേശിയാണെന്നും അവിടെ റെയിൽവേയിലാണ് ജോലിയെന്നും പറഞ്ഞാണ്‌ അശ്വതി ഉദ്യോഗാർഥികളെ കബളിപ്പിച്ചത്.റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കിയാണ്‌ റെയിൽവേ സ്‌റ്റേഷനുകളിൽ ക്ലർക്ക് ഉൾപ്പെടെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്‌ നടത്തിയത്. തട്ടിപ്പുകാരിൽ പലരും ബിജെപി ബന്ധമുള്ളവരാണ്. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി  കെ കൃഷ്ണദാസിനൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് പലരിൽനിന്നായി വാങ്ങിയത്‌.  അഞ്ഞൂറോളംപേർ തട്ടിപ്പിനിരയായിട്ടുണ്ട്‌.   Read on deshabhimani.com

Related News