‘മര്യാദക്ക്‌ ഇരുന്നോളണം ഇല്ലേൽ ഇറക്കിവിടും’ മാധ്യമപ്രവർത്തകരോട്‌ കയർത്ത്‌ വി ഡി സതീശൻ



കൽപ്പറ്റ> വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട്‌ കയർത്ത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ശനിയാഴ്‌ച രാവിലെ വയനാട്‌ ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം.  രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനുനേരരെ ഉണ്ടായ ആക്രമണത്തിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ വിദ്യാർഥികൾ തകർത്തെന്ന്‌ പ്രതിപക്ഷ നേതാവ്‌   ആരോപിച്ചു. എന്നാൽ സംഘർഷശേഷം ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ലൈവ്‌ നൽകിയ വാർത്തയിൽ ഓഫീസിന്റെ ചുമരിൽ ഗാന്ധിജിയുടെ ഫോട്ടോ ഉണ്ടല്ലോയെന്ന്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ്‌ ക്ഷുഭിതനായത്‌. ദേശാഭിമാനിയുടെയും കൈരളിയുടെയും പേര്‌ എടുത്തുപറഞ്ഞ്‌ അധിക്ഷേപിച്ചു. മര്യാദക്ക്‌ ഇരുന്നോളണമെന്നും ഇല്ലെങ്കിൽ വാർത്താസമ്മേളനത്തിൽനിന്ന്‌ ഇറക്കിവിടുമെന്നും പറഞ്ഞു.  തുടർന്ന്‌ വാർത്താസമ്മേളനം അവസാനിപ്പിച്ചു. പിന്നീട്‌ ഇത്‌ സംബന്ധിച്ച്‌ മാധ്യമപ്രവർത്തകർ സംസാരിക്കുമ്പോൾ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ എംഎൽഎമാരായ ടി സിദ്ദിഖ്‌, ഐ സി ബാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇറക്കിവിട്ടു. Read on deshabhimani.com

Related News